headerlogo
education

'ശലഭയാത്ര'യുമായി പന്തലായനി ബി ആർ സി

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായുള്ള പഠനയാത്രയാണ് ശലഭയാത്ര എന്ന പേരിൽ സംഘടിപ്പിച്ചത്.

 'ശലഭയാത്ര'യുമായി പന്തലായനി ബി ആർ സി
avatar image

NDR News

07 Nov 2022 02:22 PM

കൊയിലാണ്ടി: ഭിന്നശേഷി കുട്ടികൾക്ക് പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായി സമഗ്ര ശിക്ഷ കേരള സംഘടിപ്പിക്കുന്ന 'എക്സ്പോഷർ വിസിറ്റ് - 2022 ' ശലഭയാത്ര എന്ന പേരിൽ സംഘടിപ്പിച്ച് പന്തലായനി ബിആർസി. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായി യാത്ര കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.

       പ്ലാനറ്റോറിയം, ആകാശവാണി നിലയം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ , ദേശാഭിമാനി പത്ര പ്രിന്റിംഗ് പ്രസ്സ് തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിച്ചു. പ്ലാനറ്റേറിയത്തിലെ ആകാശകാഴ്ചകളും,  പത്രത്തിന്റെ പ്രിന്റിംഗ് രീതികളും ആകാശവാണി നിലയത്തിലെ പ്രവർത്തനങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ കഴിഞ്ഞു.  രുചികരമായ ഉച്ചഭക്ഷണവും വിജ്ഞാനപ്രദമായ നവ്യാനുഭവങ്ങളും ശലഭ യാത്രയെ  ആനന്ദകരമാക്കി. പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ , ടെയിനർ ഉണ്ണികൃഷ്ണൻ കെ. സ്പെഷൽ എഡ്യുക്കേറ്റഴ്സ് മറ്റ് ബി ആർ സി പ്രവർത്തകർ എന്നിവർ യാത്രയിൽ കൂടെയുണ്ടായിരുന്നു.

NDR News
07 Nov 2022 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents