റവന്യു ജില്ലാ കായിക മേള ലോഗോ പ്രകാശനം ചെയ്തു
പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ പി.സതീഷ് കുമാർ ആണ് ലോഗോ രൂപകല്പന ചെയ്തത്.
കോഴിക്കോട്: റവന്യൂ ജില്ലാ കായിക മേളയുടെ ലോഗോ എം എൽ എ തോട്ടത്തിൽ രവിന്ദ്രൻ ഡി ഡി ഇ , സി മനോജ് മണിയൂരിന് നൽകി പ്രകാശനം ചെയ്തു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ടി.അനൂപ് കുമാർ , കെ ഷാജി മോൻ , എ കെ മുഹമ്മദ് അഷ്റഫ് , ഡോ. യുകെ നാസർ (സീനിയർ ഡയറ്റ് ലക്ചറർ), മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശിന്ദ്രൻ എന്നിവർ സംസാരിച്ചു.
പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ പി.സതീഷ് കുമാർ വരച്ച ലോഗോയാണ് തെരഞ്ഞെടുത്തത്. ചടങ്ങിൽ കായിക മേള മീഡിയ പബ്ലിസിറ്റി കമ്മറ്റി കൺവീനർ ബിനോജ് ചേറ്റൂർ സ്വാഗതവും സുബ്ബുകൃഷ്ണൻ നന്ദിയും പറഞ്ഞു.