കാഞ്ഞിക്കാവ് എഎൽപി സ്കൂൾ ലഹരിവിരുദ്ധ സന്ദേശ യാത്രയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
ബാലുശ്ശേരി അസി. എക്സൈസ് ഇൻസ്പക്ടർ ജയപ്രകാശ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

ബാലുശ്ശേരി: കാഞ്ഞിക്കാവ് എഎൽപി സ്കൂൾ പിടിഎയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പറമ്പിന്റെ മുകളിൽ നിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര ബാലുശ്ശേരി അസി. എക്സൈസ് ഇൻസ്പക്ടർ ജയപ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജനപ്രതിനിധികകൾ, രക്ഷിതാക്കൾ, രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖർ, തുടങ്ങിയവർ അണിനിരന്ന യാത്ര സ്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും അവിടെ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷിഖ പുതുക്കുട്ടിക്കണ്ടി അധ്യക്ഷയായി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. എൻ. അശോകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും തിർത്ത മനുഷ്യ ചങ്ങലയിൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി ജ്യോതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് സതീശൻ പന്നോന്ന, പി. കെ. ഗംഗാധരൻ നായർ, വേലായുധൻ അഞ്ജലി, സുധാകരൻ തേയാടത്ത്, സ്കൂൾ മാനേജർ രാമൻകുട്ടി ഗുരുക്കൾ, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക സുധ ജി. എസ്. സ്വാഗതവും എസ്.ആർ.ജി കൺവീനർ ഹക്കിം നന്ദിയും പറഞ്ഞു.