വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രതാ ജ്യോതി
പ്രിൻസിപ്പാൾ ഡോ: ആബിദ പുതുശ്ശേരി നേതൃത്വം നൽകി
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രതാ ജ്യോതി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ: ആബിദ പുതുശ്ശേരി നേതൃത്വം നൽകി.
എൻഎസ്എസ് വളണ്ടിയർമാർ, വോളിബോൾ അക്കാദമി ഹോസ്റ്റൽ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ ലാബ് അസിസ്റ്റന്റ് മോഹൻ കുമാർ ഒ. എം, പ്രസാദ് പി. ജി. എന്നിവർ പങ്കെടുത്തു.