headerlogo
education

കാവിൽ എ എംഎൽപി സ്കൂളിൽ തേൻ മലയാളം പദ്ധതിക്ക് തുടക്കം

പിടിഎ പ്രസിഡൻ്റ് അഫ്സൽ പി. എൻ. ഉദ്ഘാടനം ചെയ്തു

 കാവിൽ എ എംഎൽപി സ്കൂളിൽ തേൻ മലയാളം പദ്ധതിക്ക് തുടക്കം
avatar image

NDR News

18 Oct 2022 04:47 PM

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന തേൻ മലയാളം പദ്ധതി പിടിഎ പ്രസിഡൻ്റ് അഫ്സൽ പി. എൻ. ഉദ്ഘാടനം ചെയ്തു. അഞ്ജു ക്ലാസെടുത്തു. 

       പിടിഎ വൈസ് പ്രസിഡണ്ട് സൗമ്യ, എം പിടിഎ ചെയർപേഴ്സൺ ഹസീന, പി ടി എ എക്സിക്യൂട്ടീവ് അംഗം നുസ്റത്ത് കെ. എം, ഹൈറുന്നിസ എന്നിവർ ആശംസകൾ അർപ്പിച്ചു. 

       ഹെഡ്മിസ്ട്രസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സി.കെ അശ്റഫ് സ്വാഗതവും, ഹരിപ്രിയ നന്ദിയും രേഖപ്പെടുത്തി.

NDR News
18 Oct 2022 04:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents