headerlogo
education

കാലിക്കറ്റ് സർവ്വകലാശാല പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ സീറ്റ് ഒഴിവ്

ബി.സി.എ, ബി.എസ്.ഡബ്ല്യൂ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് സീറ്റൊഴിവ്

 കാലിക്കറ്റ് സർവ്വകലാശാല പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ സീറ്റ് ഒഴിവ്
avatar image

NDR News

15 Oct 2022 02:53 PM

പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവ്വകലാശാല പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ ബി.സി.എ, ബി.എസ്.ഡബ്ല്യൂ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ബ്ലോക്ക് ചെയിൻ ടെക്നോളജി ഇലക്ടിവ്) കോഴ്‌സുകൾക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ക്ഷണിക്കുന്നു. 

       ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 17-മുതൽ ആരംഭിക്കും. 

       താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ചാലിക്കരയിലെ സർവകലാശാല സെൻ്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോണ്‍ +91 496 299 1119, +91 80869 54115

NDR News
15 Oct 2022 02:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents