നൂറുൽഹുദാ പബ്ലിക് സ്കൂൾ, അൽബിർ സ്പോർട്സ് മീറ്റ് നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:നൂറുൽഹുദാ പബ്ലിക് സ്കൂൾ, അൽബിർ സ്പോർട്സ് മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ അഡ്വ: ഉമ്മർ, അധ്യക്ഷത വഹിച്ചു.
കെ രാജീവൻ, അഷ്റഫ് പുതിയപ്പുറം, കെ സി റഷീദ്, പി കെ ഇബ്രാഹിം,ഇ കെ ഹസ്സൻ, പി കെ ആലിക്കുട്ടി,പി കാദർ ഹാജി, മുഹമ്മദലി മരുതിയാട്ട്, കെ പി ശരീഫ്,അലി റഫീഖ് ശിഹാബു ദീൻ ,റഹീന യൂസഫ്,ഹസീന, ഷീജ, ജാസ്മിൻ, റസീന, റസീന ഫൈസൽ, ജസ്റ, സജീറ എന്നിവർ സംസാരിച്ചു.എംകെ പരിദ് മാസ്റ്റർ സ്വാഗതവും ഗൗരി ബാലൻ നന്ദിയും പറഞ്ഞു.