മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ ലഹരി വിമുക്തബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: സ്കൂൾ തലത്തിൽ മയക്ക് മരുന്നു വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി. മന്ദങ്കാവ് എ.എൽ.പി സ്കൂൾ അദ്ധ്യാപകരും പിടിഎയും സംയുക്തമായി രക്ഷാകർത്താക്കൾക്കായി ലഹരി വിമുക്തബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സജിന പുതിയോട്ടിൽ അധ്യക്ഷയായി. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിലീഫ് മഠത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ചടങ്ങിൽ എം.പി.ടി.എ പ്രസിഡൻ്റ് രജിത പി. സംസാരിച്ചു. പ്രധാനാദ്ധ്യാപിക മിനികുമാരി ടി. കെ. സ്വാഗതവും സുധീഷ് കുമാർ ബി. ടി. നന്ദിയും പറഞ്ഞു.