headerlogo
education

എൻഎച്ച്എസ്എസ് വാകയാട് വിദ്യാർത്ഥി ചങ്ങല സംഘടിപ്പിച്ചു

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം. കെ. ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു

 എൻഎച്ച്എസ്എസ് വാകയാട് വിദ്യാർത്ഥി ചങ്ങല സംഘടിപ്പിച്ചു
avatar image

NDR News

07 Oct 2022 05:24 PM

നടുവണ്ണൂർ: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എൻഎച്ച്എസ്എസ് വാകയാട്ടെ എൻസിസിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ചങ്ങല സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം. കെ. ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. 

       കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ ഉണ്ണികൃഷ്ണൻ, എ.എൻ.ഒ സരിത, ശിവൻ, സ്മിത എന്നിവർ സംസാരിച്ചു. 100 കേഡറ്റുകൾ നടുവണ്ണൂർ ടൗണിൽ നടത്തിയ പരിപാടിക്ക് ജിതേഷ് കുമാർ, സുധാമണി, സജിത കെ. ടി, അസീസ് കെ. പി. എന്നിവർ നേതൃത്വം നൽകി.

NDR News
07 Oct 2022 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents