ഗാന്ധിജിയുടെ സമര ചരിത്രം ചുമരിൽ വരച്ച് വിദ്യാർത്ഥികൾ
പി.ടി.എ പ്രസിഡണ്ട് കെ. രാജീവൻ ചുവർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

മേപ്പയൂർ: സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ വിദ്യാലയത്തിൻ്റെ ചുമരിൽ മഹാത്മാഗാന്ധിയുടെ സമര പോരാട്ടങ്ങളെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ചുമർചിത്രങ്ങൾ പി.ടി.എ പ്രസിഡണ്ട് കെ. രാജീവൻ അനാച്ഛാദനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കേരള സർക്കാർ സാമൂഹിക ക്ഷേമ വകുപ്പിൻ്റെ വി കെയർ പദ്ധതിയിലേക്ക് വളണ്ടിയർമാർ സമാഹരിച്ച തുക കൈമാറി.
എ. സുബാഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.എം ഷാജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ. ബി. ലിജി, റിയാ ഫാത്തിമ, കൗമുദി കളരിക്കണ്ടി, ഷഹബാസ് എന്നിവർ പ്രസംഗിച്ചു.