headerlogo
education

കോട്ടൂർ എ യു.പി സ്കൂൾ സീഡ് ക്ലബ്ബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു

യാത്ര പ്രധാനാധ്യാപിക ആർ. ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു

 കോട്ടൂർ എ യു.പി സ്കൂൾ സീഡ് ക്ലബ്ബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു
avatar image

NDR News

28 Sep 2022 11:53 AM

നടുവണ്ണൂർ: സംസ്ഥാന വനം - വന്യജീവി വകുപ്പിന്റെ സഹായത്തോടെ കോട്ടൂർ എ യു.പി സ്കൂൾ സീഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രകൃതി പഠനയാത്ര സ്കൂൾ പ്രധാനാധ്യാപിക ആർ. ശ്രീജ ഫ്ലാഗ്ഓഫ് ചെയ്തു. കോഓഡിനേറ്റർ എൻ. കെ. സാലിം, വിനോദ് കോട്ടൂർ, ജിതേഷ് എസ്, ദീപ ബി.ആർ.എസ്. ഷൈനി എന്നിവർ നേതൃത്വം നൽകും. 

      28, 29 തിയ്യതികളിലായി വനം വകുപ്പ് ഒരുക്കിയ ക്യാമ്പിൽ 42 കുട്ടികൾ പങ്കാളികളാകും. താമസം, ഭക്ഷണം, കാടിനെ അടുത്തറിയുന്ന തരത്തിലുള്ള വിവിധ ക്ലാസുകൾ, ട്രക്കിംഗ് എന്നിവ ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ലഭ്യമാകും. കോവിഡ് സൃഷ്ടിച്ച പഠന - പാഠ്യേതര വിടവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത്. 

      ഈ ടേമിലെ രണ്ടാമത്തെ ക്യാമ്പാണിത്. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം വളർത്തി അവരെ നല്ല പൗരന്മാരാക്കി വളർത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേരള വനം വകുപ്പ് പരിസ്ഥിതി പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

NDR News
28 Sep 2022 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents