headerlogo
education

'ലഹരി മുക്ത കേരളം' പന്തലായനി ബി ആർ സി തല അധ്യാപക പരിശീലന പരിപാടിയ്ക്ക് തുടക്കമായി

ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

 'ലഹരി മുക്ത കേരളം' പന്തലായനി ബി ആർ സി തല അധ്യാപക പരിശീലന പരിപാടിയ്ക്ക് തുടക്കമായി
avatar image

NDR News

26 Sep 2022 03:56 PM

കൊയിലാണ്ടി: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'ലഹരി മുക്ത കേരളം ' അധ്യാപക പരിവർത്തന പരിപാടി ബി.ആർ.സി തല പരിശീലനത്തിന് തുടക്കമായി. ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു.  

       പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടി എ ഇ ഒ സുധ പി പി അധ്യക്ഷത വഹിച്ചു. സാബു (എസ് ഐ ഡിസ്ട്രിക്ട് ഹെഡ് ക്വോട്ടേർസ് കൊയിലാണ്ടി) ചടങ്ങിൽ സംബന്ധിച്ചു. പ്രബീത് പ്രിൻസിപ്പാൾ കോഡിനേറ്റർ, ഗീത. (എച്ച് എം ) എന്നിവർ ആശംസകളർപ്പിച്ച ചടങ്ങിന് ബി ആർ സി ട്രെയിനർ ഉണ്ണികൃഷ്ണൻ കെ നന്ദി അർപ്പിച്ചു.

    ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി ബി ആർ സി പരിധിയിലെ മുഴുവൻ അധ്യാപർക്കും പരിശീലന പരിപാടി സംഘടിപ്പിക്കും. സപ്തംബർ 26 മുതൽ 29 വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിശീലനം.

NDR News
26 Sep 2022 03:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents