ഓണക്കൈനീട്ടം കൊണ്ട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് ഓണക്കോടി നൽകി വിദ്യാർത്ഥികൾ
വടകര ഗവ: സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാരാണ് പദ്ധതി സംഘടിപ്പിച്ചത്
വടകര: ഗവ: സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ ഓണത്തിന് ലഭിച്ച കൈനീട്ടം ഉപയോഗിച്ച് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കോടി, പച്ചക്കറി കിറ്റ്, കായിക ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അംഗം ഡാർലി അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാരായ ദേവിക വി. വി, അശ്വതി രാജ് പി, കാവ്യശ്രീ എ, നയന ആർ, വൈശാഖ് പി. കെ, സമിത്ത് ടി. കെ, അലൻ വി. പി, യദു ദേവ് എ. കെ. എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ഷിജിത്കുമാർ വി. കെ, ഇബ്രായി വി. കെ, ജീന പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.