headerlogo
education

സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത് പരിഗണനയിൽ; മന്ത്രി വി. ശിവൻ കുട്ടി

അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാന്‍ ആലോചന

 സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത് പരിഗണനയിൽ; മന്ത്രി വി. ശിവൻ കുട്ടി
avatar image

NDR News

05 Sep 2022 02:40 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗ്രേഡിംഗ് വരുന്നതോടെ സ്‌കൂളുകള്‍ തമ്മിൽ ആരോഗ്യപരമായ മത്സരമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്. സ്കൂളുകളുടെ പ്രകടനം വിലയിരുത്തി അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യും. 

       അതേസമയം, ജെന്‍ഡര്‍ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മിക്‌സഡ് സ്‌കൂളുകളാക്കുന്നത് സ്‌കൂളുകളുടെ താല്‍പ്പര്യപ്രകാരമാണ്. ഇക്കാര്യം സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും പിടിഎയ്ക്കും ചേര്‍ന്ന് തീരുമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NDR News
05 Sep 2022 02:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents