headerlogo
education

പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

01 Sep 2022 08:23 PM

പേരാമ്പ്ര: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നോൺ ടു ബാക്കോ ആക്ടിവിറ്റിയുടെ ഭാഗമായി പുകയില ഉൾപ്പെടെയുള്ള 'വിവിധയിനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു.

      പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി. ശ്രീനി അധ്യക്ഷനായി. പ്രിൻസിപ്പാൾ സുധീർ ബാബു കെ. പി. സ്വാഗതം പറഞ്ഞു. 

        ഹെൽത്ത് സൂപ്പർവൈസർ പി. വി. മനോജ് കുമാർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ, സുനിൽ, പി.ആർ.ഒ സിനില എൻ. കെ എന്നിവർ സംസാരിച്ചു. റിട്ട: എക്സൈസ് ഓഫീസർ കെ. സി. കരുണാകരൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. രാജീവൻ മേമുണ്ട പുകയില വിരുദ്ധമാജിക് ഷോ അവതരിപ്പിച്ചു. ജെ.എച്ച്ഐമാരായ ഉഷാകുമാരി, അബ്ദുൾ അസീസ്, സുരേഷ്, അനൂപ് എന്നിവർ പങ്കെടുത്തു.

NDR News
01 Sep 2022 08:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents