headerlogo
education

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപിക്കില്ല - മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് എല്ലാവർക്കും ഉറപ്പാക്കുമെന്നും മന്ത്രി

 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപിക്കില്ല - മന്ത്രി വി. ശിവൻകുട്ടി
avatar image

NDR News

25 Aug 2022 12:17 PM

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 'മിക്‌സ‌‌ഡ് സ്‌കൂൾ ആകുന്നതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്, അതിൽ നിന്നും പിന്നോട്ട് പോയിട്ടില്ല, മിക്‌സഡ് സ്‌കൂൾ ആകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പിടിഎയുമാണെന്നും' മന്ത്രി വ്യക്തമാക്കി. 

        അപേക്ഷിച്ച എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്നും ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NDR News
25 Aug 2022 12:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents