headerlogo
education

ഇവാന് നടുവണ്ണൂർ ജി എം എൽ പി സ്കൂളിന്റെ കൈത്താങ്ങ്

ചികിത്സാ സഹായം സ്കൂൾ ലീഡർ മുഹമ്മദ് ഹാഫിദിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റുവാങ്ങി

 ഇവാന് നടുവണ്ണൂർ ജി എം എൽ പി സ്കൂളിന്റെ കൈത്താങ്ങ്
avatar image

NDR News

22 Aug 2022 06:05 PM

നടുവണ്ണൂർ: കുഞ്ഞ് ഇവാന് തണലലാവാൻ നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച കുഞ്ഞ് ഇവാന് ചികിത്സയ്ക്കായി പതിനെട്ടുകോടി രൂപയാണ് ആവശ്യം. ഇതിൽ തങ്ങളുടെ സ്നേഹം പകർന്നു നൽകുകയാണ് സ്കൂളിലെ കുരുന്നു മക്കൾ.

      വിദ്യാർത്ഥികൾ സ്വരൂപിച്ച ഇവാൻ ചികിത്സാ സഹായം സ്കൂൾ ലീഡർ മുഹമ്മദ് ഹാഫിദിൽ നിന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ യു. എം. രമേശൻ, വാർഡ് മെമ്പർ സജിന അക്സർ, പിടിഎ പ്രസിഡണ്ട് ഷഹർ ബാനു, സനിൽ കെ. എസ്. എന്നിവർ സംബന്ധിച്ചു.

NDR News
22 Aug 2022 06:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents