headerlogo
education

കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര കേന്ദ്രത്തിൽ പുതിയ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

സ്പോട്ട് രജിസ്ട്രേഷൻ ആഗസ്റ്റ് 26 വരെ നടക്കും

 കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര കേന്ദ്രത്തിൽ പുതിയ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ
avatar image

NDR News

19 Aug 2022 10:48 PM

പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര കേന്ദ്രത്തിൽ പുതിയ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചു. 2022-23 അധ്യയനവര്‍ഷം തുടങ്ങുന്ന മൂന്ന് പുതിയ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ആഗസ്റ്റ് 26 വരെ നടക്കും. 

      പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഭാഗമായ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇലക്ടിവ് വിഷയമായുള്ള എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, മികച്ച കൗൺസിലിങ് സൈക്കോളജിസ്റ്റുകളെ ഒരുക്കുന്ന ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ എന്നിവയാണ് കോഴ്‌സുകള്‍. എം.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ് (വിത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി), ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി എന്നിവ ആദ്യമായാണ് സർവകലാശാലയിൽ ആരംഭിക്കുന്നത്. 

      നിലവിലുള്ള ബി.സി.എ, എം.സി.എ കോഴ്സിൽ ഒഴിവു വരുന്ന സീറ്റുകളിലേക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

+91 496 299 1119, +91 80869 54115, +91 94473 39356

NDR News
19 Aug 2022 10:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents