കോട്ടൂർ എ.യു.പി സ്കൂൾ സൈലന്റ് വാലി പരിസ്ഥിതി പഠനയാത്ര ആരംഭിച്ചു
പി.ടി.എ പ്രസിഡന്റ് ടി. വി. മനോജ് ഫ്ലാഗ്ഓഫ് ചെയ്തു
നടുവണ്ണൂർ: സംസ്ഥാന വനം - വന്യജീവി വകുപ്പിന്റെ സഹായത്തോടെ കോട്ടൂർ എ.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രകൃതി പഠനയാത്ര സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി. വി. മനോജ് ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപിക ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ എൻ. കെ. സാലിം, വിനോദ് കോട്ടൂർ, ജിതേഷ് എസ്. എന്നിവർ സംസാരിച്ചു.
18,19,20 തിയ്യതികളിലായി വനം വകുപ്പ് ഒരുക്കിയ ക്യാമ്പിൽ 36 കുട്ടികൾ പങ്കാളികളാകും. താമസം, ഭക്ഷണം, കാടിനെ അടുത്തറിയുന്ന തരത്തിലുള്ള വിവിധ ക്ലാസുകൾ, ട്രക്കിംഗ് എന്നിവ ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ലഭ്യമാകും. കോവിഡ് സൃഷ്ടിച്ച പഠന - പാഠ്യേതര വിടവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത്.