കായണ്ണ ഗവ. യു.പി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശശി ഉദ്ഘാടനം ചെയ്തു

കായണ്ണബസാർ: കായണ്ണ ഗവ.യു പി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയിൽ വിവിധ വേഷമണിഞ്ഞ കുട്ടികളും ജെ ആർ സി, സ്കൗട്ട്, സീഡ് ക്ലബ്ബ് അംഗങ്ങളും രക്ഷിതാക്കളും അണിനിരന്നു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശശി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിമുക്ത ഭടൻ പി. സി. മോഹനൻ കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ പി. പി. ആനന്ദൻ പതാക ഉയർത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സി. ശരൺ, ടി. സി. ജിപിൻ, ടി. സത്യൻ, ഇ. കെ.സുരേഷ്, കെ. ഗിരീഷ് കുമാർ, പി. ശ്രീജേഷ് എന്നിവർ സംസാരിച്ചു.