75 ത്രിവർണ്ണ പതാകകളും ദീപങ്ങളുമായി കോക്കല്ലൂരിൽ സുദീപ്ത സ്വാതന്ത്ര്യം
അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ ആദ്യ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങളുടെ പ്രതീകാത്മക പ്രകാശനമായി 75 ത്രിവർണ്ണ പതാകകളും 75 ദീപങ്ങളുമായി കോക്കല്ലൂർ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് സുദീപ്ത സ്വാതന്ത്ര്യം എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ബാലുശ്ശേരി എം.എൽ.എ അഡ്വ: കെ. എം. സച്ചിൻ ദേവ് ആദ്യ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. എൻ. അശോകൻ, വാർഡ് മെമ്പർമാരായ ആരിഫാ ബീവി, പി. ഇന്ദിര, പ്രിൻസിപ്പാൾ എൻ. എം. നിഷ, പി.ടി.എ പ്രസിഡന്റ് പി. എം. രതീഷ്, പ്രധാനാധ്യാപിക മോളി നാഗത്ത്, എം. കെ. ഗണേശൻ, മുസ്തഫ ദാരുകല, സി. വി. ബഷീർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ദീപങ്ങൾ തെളിയിച്ചു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത്, സ്കൗട്ടുകളായ അഹ്മദ് ലിയാദ്, യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.