ആവേശമായി പനങ്ങാട് സൗത്ത് എ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
പ്രധാന അധ്യാപകൻ ആഷ മോഹൻ പതാക ഉയർത്തി

ബാലുശ്ശേരി: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പനങ്ങാട് സൗത്ത് എ യുപി സ്കൂളിൽ ആവേശ ജ്വാലയായി. സ്കൂൾ അങ്കണവും കുട്ടികളും ത്രിവർണ ശോഭിതമായി. പ്രധാന അധ്യാപകൻ ആഷ മോഹന്റെ നേതൃത്വത്തിൽ കൃത്യം 9 മണിക്ക് പതാക ഉയർത്തി. പതാക ഗാനത്തോട് കൂടി മൂവർണ്ണക്കൊടി വാനിൽ ഉയർന്നു പറന്നു.
തുടർന്ന് വേദിയിൽ അധ്യാപകൻ സുജേഷ് ജെ.ആർ.സി കേഡറ്റുകൾക്ക് സ്കാർഫ് വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ നടത്തിയ പരിപാടികളുടെ സമ്മാന വിതരണം നടത്തി. പി.ടി.എയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്തു.
അവതരണം മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും തികച്ചും വ്യത്യസ്തമായിരുന്നു രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ സ്വാതന്ത്രദിന പ്രശ്നോത്തരിക്ക് മനോജ് നേതൃത്വം നൽകി. വിപുലമായ സദ്യയും വിതരണം ചെയ്തു.