headerlogo
education

ഊരള്ളൂർ എം യു പി സ്കൂളിൽ ജെ.ആർ.സി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു

 ഊരള്ളൂർ എം യു പി സ്കൂളിൽ ജെ.ആർ.സി ഏകദിന ശില്പശാല സംഘടിപ്പിച്ചു
avatar image

NDR News

14 Aug 2022 08:56 AM

കൊയിലാണ്ടി: ഊരള്ളൂർ എം യു പി സ്കൂൾ ജൂനിയർ റെഡ് ക്രോസ് ഏകദിന ശില്പശാലയും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ ശില്പശാല ഉദ്ഘാടനം ചെയ്തു. 

      ജെ.ആർ.സി. കൊയിലാണ്ടി സബ് ജില്ല സെക്രട്ടറി സിറാജ്, ജെ ആർ സി മുൻ കൗൺസിലർ ടി. സത്യൻ, സ്റ്റാഫ് സെക്രട്ടറി ജെ. എൻ. പ്രേംഭാസിൻ, പിടിഎ വൈസ് പ്രസിഡൻറ് ഒ. എം. നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് എം. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. പി. മുഹമ്മദ് ഷാജിഫ് സ്വാഗതവും ജെ. ആർ.സി കൗൺസിലർ ജിഷ ബി. എൻ. നന്ദിയും പറഞ്ഞു. 

      പുതിയതായി അംഗത്വം എടുത്ത ജെ ആർ സി കേഡറ്റുകളുടെ സ്കാർഫ് അണിയൽ ചടങ്ങ് നടന്നു. റെഡ്ക്രോസ് കോഴിക്കോട് ജില്ലാ അംഗം രാജേന്ദ്രകുമാർ കെ. കെ, റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് വൈസ് ചെയർമാൻ സി. ബാലൻ, റെഡ്ക്രോസ് അംഗം സീതി തങ്ങൾ, നാടൻപാട്ട് കലാകാരൻ ബിജു അരിക്കുളം എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.

NDR News
14 Aug 2022 08:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents