സ്വാതന്ത്ര്യാമൃതം; എൻഎസ്എസ് സപ്ത ദിന ക്യാമ്പുകൾക്ക് തുടക്കമായി
ക്യാമ്പിൻ്റെ ജില്ലാ തല ഉദ്ഘാടനം എംഎൽഎ കെ. എം. സച്ചിൻ ദേവ് നിർവ്വഹിച്ചു

ബാലുശ്ശേരി: ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം രണ്ടാം വർഷ വളണ്ടിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 149 എൻ എസ് എസ് യൂണിറ്റുകളിലെ 7450 വളണ്ടിയർമാരും, അധ്യാപരും, രക്ഷിതാക്കളും ക്യാമ്പിൻ്റെ ഭാഗമാവും. ഹർ ഗർ തിരംഗ്, ഫ്രീഡം വാൾ, സ്വച്ഛത പക്വാഡ, കൽപകം, സമുഹോ ദ്യാനം, ദുരന്തനിവാരണ പരിശീലനം, പ്രഥമ ശുശ്രുഷ, കർഷദിനാചരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിൻ്റെ ഭാഗമായി നടക്കുന്നത്.
ക്യാമ്പിൻ്റെ ജില്ലാ തല ഉദ്ഘാടനം എംഎൽഎ കെ. എം. സച്ചിൻ ദേവ് നിർവ്വഹിച്ചു. കോക്കല്ലൂർ ഗവ എച്ച് എസ് എസ്സിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട് അധ്യക്ഷം വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പി. പി. പ്രേമ മുഖ്യാതിഥിയായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. എൻ. അശോകൻ, വാർഡ് മെമ്പർ ആരിഫാ ബീവി, വാർഡ് മെമ്പർ ഇന്ദിര പി, പിടിഎ പ്രസിഡണ്ട് പി. എം. രതീഷ്, പ്രധാനാധ്യാപിക മോളി നാഗത്ത്, എസ് ശ്രീചിത്ത്, എം. കെ. ഗണേശൻ, കെ. പി. അനിൽകുമാർ, കെ. കെ. സതീശൻ, ജിതേഷ് പി, പ്രോഗ്രാം ഓഫീസർ കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 18 ന് ക്യാമ്പുകൾ അവസാനിക്കും.