headerlogo
education

പ്ലസ് വൺ പ്രവേശനം; തിങ്കളാഴ്ച വരെ അപേക്ഷിക്കാം

സിബിഎസ്ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് വിധി

 പ്ലസ് വൺ പ്രവേശനം; തിങ്കളാഴ്ച വരെ അപേക്ഷിക്കാം
avatar image

NDR News

22 Jul 2022 04:47 PM

എറണാകുളം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയാണ് ഇത് സ്ബന്ധിച്ച വിധി പ്രസ്താവിച്ചത്. സമയ പരിധി നീട്ടണെമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് വിധി.

      പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സിബിഎസ്ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് പ്രസ്തുത തിയതിക്കുള്ളിൽ അപേക്ഷ നൽകാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നാണ് ഹർജിയിലുളളത്. അതിനിടെ സിബിഎസ്ഇ ഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിച്ചിരുന്നു.

      കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്ന് വരെ നീട്ടിയിരുന്നു. 18 വരെയുളള അവസാന തീയതി പിന്നീട് നീട്ടുകയായിരുന്നു.

NDR News
22 Jul 2022 04:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents