headerlogo
education

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസം കൂടി നീട്ടി

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും

 പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസം കൂടി നീട്ടി
avatar image

NDR News

21 Jul 2022 05:50 PM

എറണാകുളം: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. കൂടുതൽ സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി കോടതി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

      സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഒരു ദിവസം കൂടി അനുവദിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇനിയും വരാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. തിയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികൾ കോടതിയിലെത്തിയിട്ടുണ്ട്. 

      സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിശദീകരണം. 

NDR News
21 Jul 2022 05:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents