ചാന്ദ്രദിനം ചാന്ദ്രമനുഷ്യനൊപ്പം ആഘോഷിച്ച് നന്മണ്ട എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ
സയൻസ് ക്ലബ് ഉദ്ഘാടനവും റിട്ട: എ.ഇ.ഒ കെ. എം. ചന്ദ്രൻ നിർവഹിച്ചു
നന്മണ്ട: നന്മണ്ട എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഇത്തവണ ചാന്ദ്രദിനം ആഘോഷിച്ചത് ചാന്ദ്രമനുഷ്യനോടൊപ്പം. ആഘോഷങ്ങൾക്ക് ചാന്ദ്രമനുഷ്യൻ എത്തിയത് കുട്ടികൾക്ക് ആവേശമായി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ചാന്ദ്രമനുഷ്യൻ ഉത്തരങ്ങൾ നൽകി.
ചാന്ദ്രദിനത്തോടൊപ്പം സ്കൂൾ സയൻസ് ക്ലബ് ഉദ്ഘാടനവും റിട്ട: എ.ഇ.ഒ കെ. എം. ചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി. അനൂപ്കുമാർ, സയൻസ് ക്ലബ് കൺവീനർ പി. രാജേശ്വരി എന്നിവർ സംസാരിച്ചു. തുടർന്ന് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.