നന്മണ്ട എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു
നന്മണ്ട: നന്മണ്ട എ യു പി സ്കൂളിലെ 2022-23 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ അക്കാദമിക ആക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എന്റോവ്മെന്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്യാംജിത്ത് വിതരണം ചെയ്തു.
ഉണർവ് പദ്ധതിയുടെ ഭാഗമായി അമ്മമാർ നിർമ്മിച്ച തുണി സഞ്ചിയുടെ വിതരണോദ്‌ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ വി. കെ. നിത്യകല നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വി. പി. നിർമൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അനൂപ്കുമാർ സ്വാഗതം പറഞ്ഞു.
മാനേജ്മെന്റ് പ്രതിനിധി വി. ബി. നായർ, എംപിടിഎ ചെയർ പേഴ്സൺ ജിധി ജോബിഷ്, സ്റ്റാഫ് സെക്രട്ടറി പ്രവീൺ ശിവപുരി, സ്കൂൾ ലീഡർ ഫെബിൻ ബഷീർ, വിദ്യാരംഗം സെക്രട്ടറി നക്ഷത്ര വി. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാരംഗം കോഡിനേറ്റർ രേഖ പി. എൻ. നന്ദി പറഞ്ഞു.