നന്മണ്ട എ യു പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം
ചടങ്ങിൽ ബഷീർ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
നന്മണ്ട:നന്മണ്ട എ യു പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥകളിലെ പ്രധാന കഥാപാത്രങ്ങളെ അനുയോജ്യമായ വേഷവിധാനങ്ങളിലൂടെ പുനരാവിഷ്കരിച്ചത് രക്ഷിതാക്കൾക്കും കുട്ടികൾക്കും പുത്തൻ അനുഭവമായി. ബഷീർ കഥകളുടെ ആനിമേഷൻ ചിത്രീകരണം കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് നിർമൽ വി. പി, പ്രധാന അധ്യാപകൻ ടി. അനൂപ് കുമാർ, പി. എം. പ്രവീൺ, രേഖ പി. എൻ. എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതിപ്പ് തയ്യാറാക്കൽ, കഥാപാത്രങ്ങളെ പരിചയപ്പെടൽ എന്നിവ നടന്നു.