സ്കൗട്ടേഴ്സ് ഗൈഡേഴ്സിനുള്ള ഏകദിന ശില്‍പശാല
പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊടി ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പേരാമ്പ്ര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ടേഴ്സ് - ഗൈഡേഴ്സിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജൂണ്‍ 29 ബുധനാഴ്ച രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 വരെ ജിഎൽപി സ്കൂൾ ചെറുവാളൂരില്‍ വെച്ച് നടന്ന ശില്പശാല പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊടി ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി വി. പി. ഷാജി സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ കമ്മീഷണർ പി. നികേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം സതീഷ് കുമാര്‍, ഡിഒസി (എസ്) വി. രാജൻ, എഡിഒസിമാരായ കെ. വി. സി. ഗോപി, കെ. ഷീബ എന്നിവർ ചടങ്ങില്‍ ആശംസകളർപ്പിച്ച് സംസാരിച്ചു.
വിവിധ വിഷയങ്ങളിലായി പി. നികേഷ് കുമാര്‍ (ഡിസി), എം. ഇ. ഉണ്ണിക്കൃഷ്ണൻ (ഡിടിസി (എസ്)), കെ. വി. സി. ഗോപി (എഡിഒസി(എസ്)), കെ. ഷീബ (എഡിഒസി (ജി)), യു. അഭിനന്ദ് കുമാർ, സാനിയ കല്ലാനോട് എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ട്രഷറർ ഷിജു വി. സി. ചടങ്ങിന് നന്ദിയർപ്പിച്ചു. കബ്ബ് - ബുള്‍ബുള്‍, സ്കൗട്ട് - ഗൈഡ്, റോവര്‍ വിഭാഗങ്ങളില്‍ നിന്നും 60 യൂണിറ്റ് ലീഡര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.