ദാറുന്നുജൂം കോളജിൽ യോഗ ദിനം ആചരിച്ചു
പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: അന്താരാഷട്ര യോഗാ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ദാറുന്നുജൂം കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
മാനവികതയ്ക്ക് യോഗ എന്ന പ്രമേയത്തിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് രാഹുൽ വി. പരിശീലനത്തിന് നേതൃത്വം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അശ്വന്ത് എം. ആർ. അധ്യക്ഷത വഹിച്ചു. പ്രജില, തമന്ന സമദ്, നിഹാൽ റഹ്മാൻ എന്നിവർ സംസാരിച്ചു.