കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം
അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രവിജയം നേടിയ കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം സംഘടിപ്പിച്ചു. 100 ശതമാനം വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്. 95 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 45 കുട്ടികൾ ഒൻപത് വിഷയങ്ങളിൽ എപ്ലസ് നേടി. ഏറ്റവും കൂടുൽ കുട്ടികളെ പരിക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയവും കൂടുതൽ A+ വിജയങ്ങളും നേടിയ സർക്കാർ പൊതുവിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് അഞ്ചാമതുമാണ് സ്കൂൾ.
പിടിഎ സംഘടിപ്പിച്ച പരിപാടി ബാലുശ്ശേരി എംഎൽഎ അഡ്വ: കെ. എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. അനുമോദന സമ്മേളനത്തിൽ വിജയികൾക്കും വിജയോത്സവം കൺവീനർമാരായ അസ്മാബി, ശ്രീകല എന്നിവർക്കും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്. പരീക്ഷ കൺവീനർമാരായ വിജിന, മീര എന്നിവർക്കും കെ. എം. സച്ചിൻ ദേവ് എംഎൽഎ ഉപഹാരങ്ങൾ വിതരണംചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി. പി. പ്രേമ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ, വാർഡ് മെമ്പർമാരായ ആരിഫ, ഇന്ദിര, പ്രിൻസിപ്പൽ നിഷ, മുംതാസ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് രതീഷ് അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക മോളി നാഗത്ത് സ്വാഗതവും പ്രസീജ നന്ദിയും പറഞ്ഞു.