വാകയാട് ഹൈസ്കൂളില്‍ വായനമാസാചരണം
എഴുത്തുകാരൻ മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വാകയാട് ഹൈസ്കൂളില്‍ വായനമാസാചരണം മലയാളം സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസറും എഴുത്തുകാരനുമായ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഒ. എം. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടകന്‍ രചിച്ച ''ഒരു ദേശത്തിന്റെ കഥ ഓന്‍ വരക്കുന്നു'' എന്ന കൃതി അദ്ദേഹം സ്കൂള്‍ ലൈബ്രറിക്ക് കൈമാറി.
പ്രധാന അധ്യാപിക ടി. ബീന, വിദ്യാരംഗം കണ്‍വീനര്‍ സുധ സുരേഷ്, ബിനു സി, സ്മിത എം. ആര്‍. എന്നിവര്‍ സംസാരിച്ചു. വയലാറിന്റെ ''രാജഹംസം'' എന്ന കവിത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദ ആലപിച്ചു.