തൃക്കുറ്റിശ്ശേരി ഗവ.യുപി സ്കൂളിൽ വായന മാസാചരണം
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. സിജിത്ത് ഉദ്ഘാടനം നിർവഹിച്ചു
തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരി ഗവ.യുപി സ്കൂളിലെ വായന മാസാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജൂൺ 19 ഞായറാഴ്ച ഓൺലൈനായി വായന ദിനം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവം കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ, കാവ്യാലാപനം, പ്രഭാഷണം എന്നിവ നടന്നു. മക്കൾക്കൊപ്പം സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി സജ്ജീകരണം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, വായനയുടെ പ്രാധാന്യം പ്രസംഗ മത്സരം, വായന മത്സരം എന്നിവ വായനാ മാസാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നടക്കും. ഹെഡ്മാസ്റ്റർ കെ. പി. നാരായണൻ, വി. ഷാജു, എ. കെ. മിനി, ഇ. രമേഷ് എന്നിവർ സംസാരിച്ചു.