വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ എൻസിസി 30കെ ബറ്റാലിയൻ സെലക്ഷൻ
സെലക്ഷൻ പൂർത്തിയാകുന്നതോടെ സ്കൂളിൽ 100 എൻസിസി കേഡറ്റുകളാവും
നടുവണ്ണൂർ: വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ എൻസിസി 30കെ ബറ്റാലിയനിലേക്കുള്ള സെലക്ഷൻ നടപടികൾ തുടരുന്നു. എൻസിസി 30കെ ബറ്റാലിയൻ (കോഴിക്കോട്) സ്റ്റാഫ് അഴക വേൽ, ലോക് ബഹദൂർ, എ.എൻ. ഒ. സരിത എന്നിവർ നേതൃത്വം നൽകി. 50 കേഡറ്റുകൾക്കാണ് സെലക്ഷൻ നൽകുക.
നിലവിലെ സെക്കന്റിയറായ 50 കേഡറ്റുകൾ സഹായ സഹയ സഹകരണങ്ങൾ നൽകി. ഇന്നത്തെ സെലക്ഷൻ പൂർത്തിയാവുന്ന തോടെ 100 എൻസിസി കേഡറ്റുകൾ സ്കൂളിൽ ഉണ്ടാവും.