വാകയാട് ഹൈസ്കൂളിൽ 'ലക്ഷ്യം' പദ്ധതിക്ക് തുടക്കം
കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാൻ കെ. കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വാകയാട് ഹൈസ്കൂളിൽ 'ലക്ഷ്യം' പദ്ധതിക്ക് തുടക്കം കുറിച്ചു. പത്താം തരം വിദ്യാര്‍ത്ഥികളുടെ സമഗ്രപുരോഗതി മുന്നില്‍ കണ്ടുകൊണ്ട് രൂപവത്ക്കരിച്ച ലക്ഷ്യം പദ്ധതി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ടി. ബീന അധ്യക്ഷയായ ചടങ്ങിൽ അധ്യാപകരായ കെ. സി. പ്രസി, ശിവദാസന്‍. എന്‍, യു. എസ്. രതീഷ് , സ്മിത എം. ആര്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ പ്രഭാഷകനും കൗണ്‍സലറുമായ ബൈജു ആയടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍നല്‍കി.
മികച്ച വിജയത്തോടൊപ്പം വാകയാട് ഹൈസ്കൂളില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന മുഴുവന്‍ കുട്ടികളേയും സമൂഹത്തിന് ഉതകുന്ന നല്ല വ്യക്തിത്വങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.