headerlogo
education

എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15ന്

ജൂൺ 20ന് ഹയർ സെക്കൻഡറി ഫലം

 എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15ന്
avatar image

NDR News

09 Jun 2022 11:05 AM

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു, ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളും പ്രഖ്യാപിക്കും.  

       പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.

റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങളും പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.

      2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയിൽ നാല് ലക്ഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനവും എച്ച്എസ്ഇ പരീക്ഷയിൽ 87.94 ശതമാനവുമാണ് വിജയം.

NDR News
09 Jun 2022 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents