headerlogo
education

എൻ. എം. എം. എസ്. പരീക്ഷ; ജില്ലയിൽ ഒന്നാമതായി നടുവണ്ണൂർ ഗവ: ഹൈസ്‌കൂൾ

വിജയികളെ സ്കൂളിൽ അനുമോദിച്ചു

 എൻ. എം. എം. എസ്. പരീക്ഷ; ജില്ലയിൽ ഒന്നാമതായി നടുവണ്ണൂർ ഗവ: ഹൈസ്‌കൂൾ
avatar image

NDR News

30 May 2022 09:53 PM

നടുവണ്ണൂർ: നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ നടുവണ്ണൂർ ഗവ: ഹൈസ്കൂളിനിത് ചരിത്ര വിജയം. പതിനാറുപേർക്ക് സ്‌കോളർഷിപ്പിന് അർഹത നേടിയാണ് സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തിയത്. 129 കുട്ടികൾ പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. 

      കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്‌കൂൾ മികച്ച വിജയം നേടിയത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി രണ്ടുമാസം നീണ്ട പരിശീലനവും നിശാക്യാമ്പും മോഡൽ പരീക്ഷകളും നടത്തിയിരുന്നു. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത രക്ഷിതാക്കളുടെ കുട്ടികൾക്ക് അപേക്ഷിക്കാവുന്ന ഈ പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹത നേടിയവർക്ക് നാല്പത്തിയെട്ടായിരം രൂപ ലഭിക്കും. 

      വിജയികൾക്ക് സ്‌കൂളിൽ നൽകിയ അനുമോദന യോഗം പി. ടി. എ പ്രസിഡന്റ് അക്ബർ അലി ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മോഹനൻ പാഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്. എം. സി. ചെയർമാൻ അഷറഫ് പുതിയപ്പുറം, പി. ബി. അഭിത, ബി. ഷൈൻ, മുസ്തഫ പാലോളി, ദീപ നാപ്പള്ളി, എം. പി. അബ്ദുൽ ജലീൽ, എൻ. കെ. രാകേഷ്, വിദ്യാർത്ഥികളായ ജ്വവൽ, ബിശ്വാസ്, ദിയ സൈഫ, ആൻവിക, ദേവിക എന്നിവർ സംസാരിച്ചു.

NDR News
30 May 2022 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents