സ്നേഹ ഭവനം താക്കോൽ കൈമാറി
താക്കോൽ ദാനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
നടുവണ്ണൂർ: സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും സ്നേഹവുമുള്ള കുട്ടികളായി പുതിയ തലമുറ വളർന്നു വരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പേരാമ്പ്ര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലോളിയിൽ നിർമിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 ലക്ഷം രൂപ ചെലവിലാണ് സ്നേഹ ഭവനം പണി പൂർത്തിയാക്കിയത്. കെ. എം. സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. കെ.വി.സി. ഗോപി റിപോർട്ട് അവതരിപ്പിച്ചു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസ വഴുതനപ്പറ്റ, പഞ്ചായത്ത് അംഗം സിജിത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു, സ്കൗട്ട് അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ എം. രാമചന്ദ്രൻ, വി. ടി. ഫിലിപ്പ്, എം. ചന്ദ്രൻ, കെ. കെ. അബൂബക്കർ, എൻ. കെ. സാലിം, അഹമ്മദ് രാരോത്ത്, കെ. വി. സത്യൻ, എൻ. കുട്ട്യാല, ബിജു മാത്യു, കെ. സജീവൻ, ഇല്ലത്ത് പ്രകാശൻ, വിനോദ് കോട്ടൂർ, കെ. പി. നാരായണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊടി, വി. പി. ഷാജി എന്നിവർ സംസാരിച്ചു.