headerlogo
education

സംസ്ഥാനത്ത് പാഠപുസ്തക വിതരണോദ്ഘാടനം നാളെ

സംസ്ഥാനതല വിതരണോദ്ഘാടനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കും

 സംസ്ഥാനത്ത് പാഠപുസ്തക വിതരണോദ്ഘാടനം നാളെ
avatar image

NDR News

27 Apr 2022 08:51 PM

തിരുവനന്തപുരം: സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം നാളെ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 10 മണിയ്ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കും. തിരുവനന്തപുരം കരമന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജി ആര്‍ അനില്‍, അഡ്വ. ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും.

       ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസില്‍ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുമുള്ള പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണ് നല്‍കിവരുന്നത്.

      നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

NDR News
27 Apr 2022 08:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents