headerlogo
education

വിദ്യാർത്ഥികൾക്ക് പ്രവൃത്തി പരിചയ - ചിത്രകല മേഖലയിൽ മാമ്പഴക്കാലമൊരുക്കി പന്തലായനി ബി.ആർ.സി

പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന 'മാമ്പഴക്കാലം ' ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

 വിദ്യാർത്ഥികൾക്ക്   പ്രവൃത്തി പരിചയ - ചിത്രകല മേഖലയിൽ മാമ്പഴക്കാലമൊരുക്കി പന്തലായനി ബി.ആർ.സി
avatar image

NDR News

27 Apr 2022 07:19 AM

ചേമഞ്ചേരി: പഠനത്തിനുമപ്പുറം വിദ്യാർത്ഥികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി ഏകദിന പ്രവൃത്തി പരിചയ - ചിത്രകല ശില്പശാലയൊരുക്കി  സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സി. ചേമഞ്ചേരി പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന 'മാമ്പഴക്കാലം ' ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി.

      സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത ശേഖർ, എച്ച്.എം ഫോറം കൺവീനർ ഷാജി എം ബലറാം, ബി.ആർ.സി പന്തലായനി ട്രെയിനർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂസഫ് നടുവണ്ണൂർ ബി.പി.സി പന്തലായനി സ്വാഗതം പറഞ്ഞ ചടങ്ങിൽ  ട്രെയിനർ  എം.കെ മുഹമ്മദ് അഷറഫ് നന്ദി അറിയിച്ചു.

NDR News
27 Apr 2022 07:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents