കാവുന്തറ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സ്വാഗതസംഘം രൂപീകരിച്ചു
പരിപാടികളുടെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്

നടുവണ്ണൂർ: കാവുന്തറ എ.യു.പി.സ്കൂൾ ശതാബ്ദി ആഘോഷവും പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
കെട്ടിട ഉദ്ഘാടനം മെയ് അവസാനവാരം നടക്കും. സ്കൂൾ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ, വിവിധ അക്കാദമിക പ്രവർത്തനങ്ങൾ, പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിക്കും. 2023 മാർച്ചിൽ പരിപാടികൾക്ക് സമാപനമാകും. ആഘോഷ പരിപാടികളുടെ വിജയത്തിനായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ ചെയർമാനും ഹെഡ്മിസ്ട്രസ് കെ. കെ. പ്രസീത ജനറൽ കൺവീനറുമായി 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. രജില, കെ. കെ. ഷൈമ, ഒ. എം. മിനി, ടി. എം. ഷാഹിന, സി. സുജ, ധന്യാ സതീശൻ, ടി. നിസാർ, പി.ടി.എ പ്രസിഡൻ്റ് സി. എം. ശശി, വൈസ് പ്രസിഡന്റ് കെ. ടി. കെ. റഷീദ്, രതീഷ് വിലങ്ങിൽ, മാനേജർ എം. ഉണ്ണികൃഷ്ണൻ നായർ, കാവിൽ പി. മാധവൻ, പ്രൊഫ: ടി. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലോറത്ത് ബാലകൃഷ്ണൻ, സി. ബാലൻ, പി. സുധാകരൻ, പപ്പൻകാവിൽ, എം. സത്യനാഥൻ , സി. കെ. ബാലകൃഷ്ണൻ, പി. അച്ചുതൻ, സാജിദ് നടുവണ്ണൂർ, സി. കെ. പ്രദീപൻ, എം. സജു, കെ. ടി. സുലേഖ, ശ്യാമള പിലാക്കാട് എന്നിവർ സംസാരിച്ചു.