ബിപി ഓപ്പണ്‍ സ്കൗട്ട് ആൻ്റ് ഗൈഡ് ഗ്രൂപ്പിന് ഓവറോൾ കിരീടം
സ്കൗട്ട് & ഗൈഡ്സ് ജില്ലാതല കബ്ബ് - ബുള്‍ബുള്‍ ഉത്സവിലാണ് വിജയം

ബാലുശ്ശേരി: കരിയാത്തും പാറയില്‍ വെച്ച് നടന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാതല കബ്ബ് - ബുള്‍ബുള്‍ ഉത്സവില്‍ ഓവറോള്‍ നേടി നടുവണ്ണൂരിലെ ബിപി ഓപ്പണ്‍ സ്കൗട്ട് ആൻ്റ് ഗൈഡ് ഗ്രൂപ്പ് വിജയികളായി.
വിവിധരചനാ മത്സരങ്ങള്‍, ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപന മത്സരങ്ങള്‍, വിവിധ ഇനം കളികള്‍ എന്നിവയില്‍ കുട്ടികള്‍ മികവാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചു. യൂണിറ്റ് ലീഡര്‍മാരായ ടി. കെ. വിജയന്‍, അതുല്‍ കൃഷ്ണ മൂലാട് എന്നിവരാണ് യൂണിറ്റിന്‍റെ പരിശീലകര്‍.