സംസ്ഥാനതല രാജ്യപുരസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹരായി 4 റോവര്‍ സ്കൗട്ടുകൾ
നടുവണ്ണൂർ ബി പി ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങൾക്കാണ് അംഗീകാരം

നടുവണ്ണൂർ: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ നടുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിന്‍റെ ബി പി ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങളായ ആദര്‍ശ് ഡി. എസ്, അതുല്‍ സി. എസ്, നിരഞ്ജന്‍ ആര്‍, വിവേക് കെ. എം. എന്നീ റോവര്‍ സ്കൗട്ടുകളാണ് ഈ വര്‍ഷത്തെ സംസ്ഥാന ഗവര്‍ണ്ണറുടെ രാജ്യപുരസ്ക്കാര്‍ റോവര്‍ അവാര്‍ഡിന് അര്‍ഹരായത്.
ജില്ലയിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഇവര്‍ നടുവണ്ണൂരിലെ ബി പി ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പിന് കീഴില്‍ വര്‍ഷങ്ങാളായി ചിട്ടയായ പരിശീലനം നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മണാലിയില്‍ നടന്ന നാഷണല്‍ അഡ്വഞ്ചര്‍ ക്യാമ്പ് ഉള്‍പ്പെടെ ജില്ലാ - സംസ്ഥാന - ദേശീയ പരിപാടികളിലും ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.
15 വയസ്സു മുതല്‍ 25 വയസ്സു വരെയുള്ള യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായുള്ള ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിന്‍റെ മുതിര്‍ന്ന വിഭാഗമാണ് റോവര്‍ വിഭാഗം. 2006 മുതല്‍ നടുവണ്ണൂരിലെ ബി പി ഓപ്പണ്‍ ഗ്രൂപ്പില്‍ ഈ വിഭാഗം ഉള്‍പ്പെടെ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിന്‍റെ കബ്ബ് - ബുള്‍ബുള്‍, സ്കൗട്ട് - ഗൈഡ്, റെയ്ഞ്ചര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ഓപ്പണ്‍ യൂണിറ്റായി പ്രവര്‍ത്തിച്ചു വരുന്നു.
2011ല്‍ പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ ഏറ്റവും മികച്ച റോവര്‍ യൂണിറ്റിനുള്ള ഉപരാഷ്ട്രപതി പുരസ്ക്കാരവും ഈ യൂണിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. റോവര്‍ വിഭാഗം ജില്ലാ കമ്മീഷണര്‍ കൂടിയായ പി. നികേഷ്കുമാറാണ് ഈ യൂണിറ്റിന്‍റെ പരിശീലകന്‍.