headerlogo
education

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി കാന്തപുരം സ്വദേശി അഹ്മദ് റസാ

പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അഹ്മദ് റസാ

 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി കാന്തപുരം സ്വദേശി അഹ്മദ് റസാ
avatar image

NDR News

20 Mar 2022 08:35 PM

പൂനൂർ: അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ച് കൊണ്ട് കാന്തപുരം മാവുള്ളകണ്ടി മുഹമ്മദ് അബു അഹ്മദ് റസാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. 30 സെക്കണ്ടിനുള്ളിൽ ഏറ്റവും കൂടുതൽ (110) ജീവികളുടെ പേരുകൾ പറഞ്ഞതിനാണ് അംഗീകാരം. 

      പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്ന അഹ്മദ് റസാ ഖുർആൻ ഹിഫ്ൾ വിദ്യാർത്ഥി കൂടിയാണ്. മുഹമ്മദ് അബുൾ ഫസൽ അഹ്മദ്, തജുന്നിസ്സ ധമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ്‌ അഹ്മദ് റസാ. മാതാപിതാക്കൾ റസയുടെ കഴിവുകൾ കണ്ടെത്തുകയും നിരന്തര പ്രോത്സാഹനം നൽകുകയുമായിരുന്നു. 

      മുഹമ്മദ് അബു അഹ്മദ് റയ്യാൻ, ഫാതിമത് റബീഅ എന്നിവരാണ് റസായുടെ സഹോദരങ്ങൾ. കുട്ടിയുടെ കഴിവുകൾക്ക് കൂടുതൽ പരിശീലനം നൽകുവാനും ഗിന്നസ് ബുക്ക് അടക്കമുള്ള ലോക റെക്കോർഡുകള്‍ക്ക് അപേക്ഷ നൽകുവാനും ഒരുങ്ങുകയാണ് കുടുംബവും അധ്യാപകരും.

NDR News
20 Mar 2022 08:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents