headerlogo
education

പന്തലായനി ബി ആർ സി യിൽ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി 'സർഗ്ഗകൈരളി'

നമ്മുടെ സമൃദ്ധവും വൈവിധ്യപൂർണ്ണവുമായ കലാ സാംസ്കാരിക പൈതൃകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെയാണ് പരിപാടി സംഘടിപ്പിച്ചത്.

 പന്തലായനി ബി ആർ സി യിൽ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി 'സർഗ്ഗകൈരളി'
avatar image

NDR News

17 Mar 2022 06:17 PM

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി ആർ സി സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളെക്കുറിച്ചുള്ള ഏകദിന ശില്പശാല വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ബി ആർ സി പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്ത  60 കുട്ടികൾക്കു വേണ്ടി ഓട്ടൻ തുള്ളൽ, തെയ്യം, മാപ്പിള കലകൾ എന്നിവയുടെ ക്ലാസ്സും അവതരണവും നടന്നു. ജില്ലയിലെ പ്രഗത്ഭ കലാകാരൻമാരാണ് പരിപാടി അവതരിപ്പിച്ചത്.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. എ ഇ ഒസുധ ടീച്ചർ അധ്യക്ഷത വഹിച്ചു. ഡി പി.ഒ  പ്രമോദ് മൂടാടി പദ്ധതി വിശദീകരണം നടത്തി. ബി.പി.സി. യൂസഫ് നടുവണ്ണൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഹമ്മദ് അഷറഫ്  എം കെ നന്ദി അർപ്പിച്ചു.

       ക്ലാസ്‌റൂം പഠനത്തോടൊപ്പം നാട്ടിലെ കലാരൂപങ്ങളുമായും സാംസ്കാരിക സവിശേഷതകളുമായും അടുത്തിടപഴകുന്നതിന്  കുട്ടികൾക്ക് അവസരം ലഭ്യമാക്കുക , കേരളത്തിൽ പ്രാദേശികമായി നിലവിലുള്ള കലാരൂപങ്ങളെയും, വാദ്യോപകരണങ്ങളേയും, അടുത്തറിയുന്നതിനും കുട്ടികളുടെ സഹജമായ താളബോധത്തെയും കലാവാസനയേയും ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് 'സർഗകൈരളി'  പരിപാടി ലക്ഷ്യം വയ്ക്കുന്നത്.

NDR News
17 Mar 2022 06:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents