headerlogo
education

അരണ്യ ആയൂർവേദിക് റിസർച്ച് ഫൗണ്ടേഷൻ ഊരള്ളൂർ എം. യു. പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അരണ്യ റിസേർച്ച് ഫൌണ്ടേഷൻ ആർ.എം.ഒ. ഡോ: അഞ്ജു ബിജേഷ് ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി

 അരണ്യ ആയൂർവേദിക് റിസർച്ച് ഫൗണ്ടേഷൻ ഊരള്ളൂർ എം. യു. പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

17 Mar 2022 01:49 PM

ഊരള്ളൂർ: അരണ്യ ആയൂർവേദിക് റിസർച്ച് ഫൗണ്ടേഷൻ ഊരള്ളൂരിൻ്റെ പൊതുജനാരോഗ്യ പരിപാടി 'വളർച്ചയും വിളർച്ചയും' സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഊരള്ളൂർ എം. യു. പി സ്കൂളിൽ ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ സ്കൂളിലെ കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും, 'കുട്ടികളിലെ വിളർച്ചയും വളർച്ചയും' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും ജനപങ്കാളിത്തത്തോടെ നടന്നു.

     പരിപാടിയിൽ പ്രേംഭാസിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് വിനോദൻ പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരണ്യ ഗ്രൂപ്പ് സീനിയർ മാനേജർ റഫീക്ക് കെ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

     അരണ്യ റിസേർച്ച് ഫൌണ്ടേഷൻ ആർ.എം.ഒ. ഡോ: അഞ്ജു ബിജേഷ് ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. നൂറോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഡോ.അഞ്ജു ബിജേഷ്, ഡോ: നദ, ഡോ: അനശ്വര എന്നിവർ കുട്ടികളെ പരിശോധിച്ചു.

NDR News
17 Mar 2022 01:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents