ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ഹാദിബയാന് സ്വീകരണം നൽകി
പ്രശസ്ത കൗൺസിലർ അഫ്സൽ മടവൂർ ഉപഹാരം സമർപ്പിച്ചു
നടുവണ്ണൂർ: 2022 വർഷത്തെ ഇൻഡ്യ ബുക്ക് റെക്കോർഡ് ജേതാവായ നടുവണ്ണൂർ വെർച്ചു പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് ഹാദി ബയാന് സ്കൂൾ മാനേജ്മെന്റും, സ്റ്റാഫും സ്വീകരണം നൽകി. പ്രശസ്ത കൗൺസിലർ അഫ്സൽ മടവൂർ ഉപഹാരം സമർപ്പിച്ചു.
സ്കൂൾ മാനേജർ വി. വി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. മോറൽ ഹെഡ് നൗഷാദ് കരുവണ്ണൂർ, നജീബ് കെ. എം, വി. ബീരാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സിന്ധ്യ ടീച്ചർ സ്വാഗതവും റാഫിയ സുൽത്താന നന്ദിയും പറഞ്ഞു.