headerlogo
education

അത്തോളിയിൽ ഉപകരണ വിതരണം നടത്തി

അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

 അത്തോളിയിൽ ഉപകരണ വിതരണം നടത്തി
avatar image

NDR News

08 Mar 2022 04:30 PM

അത്തോളി: സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ബി ആർ. സി പന്തലായനിയുടെ നേതൃത്വത്തിൽ അത്തോളി പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഇന്ന്  അത്തോളി പഞ്ചായത്ത് ഹാളിൽ  നടന്ന പരിപാടിയിൽ അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

         സരിത എഎം (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, അത്തോളി പഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലായിൽ, ബിന്ദു രാജൻ, വാസവൻ നടുവിലായിൽ, രമ്യ പി എം, ശാന്തി എന്നിവർ  ആശംസകൾ നേർന്നു.

         ബി.പി സി യൂസഫ് നടുവണ്ണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ 
ഉണ്ണികൃഷ്ണൻ ( ട്രെയിനർ ) നന്ദി അറിയിച്ചു.

NDR News
08 Mar 2022 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents