ഇനിഷ്യേറ്റീവ് നന്മണ്ട എ.യു.പി.സ്കൂൾ പദ്ധതിക്ക് തുടക്കം
എം. കെ. രാഘവൻ എംപി പദ്ധതി ഉദ്ഘാടനം ചെയ്തു
നന്മണ്ട: നന്മണ്ട എ.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വയം പര്യാപ്തതക്കൊരു തൊഴിലറിവ് എന്ന ലക്ഷ്യത്തോടെ സ്കൂൾ വിഭാവനം ചെയ്ത 'ഇനിഷ്യേറ്റീവ് നന്മണ്ട എ.യു.പി.സ്കൂൾ' പദ്ധതി എം. കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.
മാർച്ച് 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾ നിർമ്മിച്ചപേപ്പർ ഫയൽ, ഹാൻഡ് വാഷ് ' എൻവലപ്പ് എന്നിവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ റസാക്കിന് നൽകിക്കൊണ്ട് ആദ്യ വിതരണം നടത്തി.
നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ഇ. കെ. രാജീവൻ, കരിപ്പാല ബാബു, മാനേജ്മെൻ്റ് പ്രതിനിധി വി. ബി. നായർ സിജ, പ്രവീൺ ശിവപുരി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി. അനൂപ് കുമാർ സ്വാഗതവും രേഖ പി. എൻ. നന്ദിയും പറഞ്ഞു